Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chapter- 11

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 11

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ 


ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി​ട്ട് ന​ല്ല മ​ഴ​യും ത​ണു​പ്പു​മാ​ണ്. അ​തി​നാ​ൽ വീ​ണ്ടും ഞ​ങ്ങ​ൾ ബീ​ച്ചി​ലേ​ക്കു പോ​യി​ല്ല. ടെ​റ​സി​ൽ നി​ന്നാ​ൽ അ​ക​ലെ ക​ട​ലും തി​ര​മാ​ല​ക​ളും കാ​ണാം. ചി​ല​നേ​ര​ത്ത് കൂ​റ്റ​ൻ തി​ര​മാ​ല​ക​ളു​ടെ ഇ​ള​കി​മ​റി​യ​ൽ. പാ​റ​ക്കെ​ട്ടു​ക​ളി​ൽ അ​ടി​ച്ച് ഉ​ള്ള​റ​ക​ളി​ൽ ത​ള്ളി​ക്കേ​റി അ​ല​റു​ന്ന ശ​ബ്ദ​ത്തോ​ടെ തി​രി​ച്ചു​പോ​കു​ന്നു.

അ​ന്നു​ക​ണ്ട വി​ജ​ന​മാ​യ കോ​ട്ടേ​ജും ബോ​ട്ട് ഹൗ​സും എ​ന്‍റെ മ​ന​സി​നെ പ​ല​പ്പോ​ഴും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു. എ​ന്തൊ​ക്കെ​യോ ചി​ല അ​വ്യ​ക്ത​ത​ക​ൾ! മാ​ക്സി​മു​മാ​യി സം​സാ​രി​ക്കു​ന്പോ​ൾ ഒ​രി​ക്ക​ലും അ​തേ​പ്പ​റ്റി ഞാ​ൻ സ്പ​ർ​ശി​ക്കി​ല്ല. സം​സാ​രി​ച്ചു​തു​ട​ങ്ങി​യാ​ൽ അ​ത് ക​ട​ലി​ലേ​ക്കും ബോ​ട്ടി​ലേ​ക്കും അ​പ​ക​ട​ത്തി​ലേ​ക്കും തു​ട​ർ​ന്ന് മു​ങ്ങി​മ​ര​ണ​ത്തി​ലേ​ക്കും ചെ​ന്നെ​ത്തും.

ഒ​രു​ദി​വ​സം ഫ്രാ​ങ്ക് ല​ഞ്ചു ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ പ​റ​ഞ്ഞു: ""ന​മ്മു​ടെ ബീ​ച്ചി​ൽ​നി​ന്ന് വെ​റും മൂ​ന്നു നാ​ഴി​ക അ​ക​ലെ​യു​ള്ള കെ​രി​ത്ത് ഹാ​ർ​ബ​റി​ൽ ഇ​ട​യ്ക്കി​ട​യ്ക്ക് ക​പ്പ​ലോ​ട്ട മ​ത്സ​രം ന​ട​ക്കാ​റു​ണ്ട്.'' അ​തെ​നി​ക്ക് ഒ​രു പു​തി​യ അ​റി​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പ്രൗ​ഢ​യാ​യ ഒ​രു സ്ത്രീ ​കാ​റി​ൽ വ​ന്നി​റ​ങ്ങി. ഒ​രു വൈ​ദി​ക ശ്രേ​ഷ്ഠ​ന്‍റെ ഭാ​ര്യ​യാ​ണ​ത്രേ. വ​ന്ന​ത് പ്ര​ധാ​ന​മാ​യും ഈ ​പു​തി​യ മ​ണ​വാ​ട്ടി​പ്പെ​ണ്ണി​നെ കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നും വി​ല​യി​രു​ത്താ​നു​മാ​ണ്. സം​സാ​ര​ത്തി​ൽ​നി​ന്നു മ​ന​സി​ലാ​യി അ​വ​ർ റെ​ബേ​ക്ക​യു​ടെ വ​ലി​യ ആ​രാ​ധി​ക​യാ​ണെ​ന്ന്. അ​വ​രെ പു​ക​ഴ്ത്തി​യും ഉ​യ​ർ​ത്തി​യും സൗ​ന്ദ​ര്യം വ​ർ​ണി​ച്ചും എ​ത്ര പ​റ​ഞ്ഞി​ട്ടും മ​തി​യാ​കു​ന്നി​ല്ല. എ​ല്ലാം ഞാ​ൻ സ​മ്മ​തി​ച്ചു​കൊ​ടു​ത്തു. ചാ​യ വ​രു​ത്തി സ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്തു.

അ​വ​ർ പ​റ​ഞ്ഞു: ""റെ​ബേ​ക്ക​യു​ള്ള കാ​ല​ത്ത് ഇ​വി​ടെ കൂ​ടെ​ക്കൂ​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​ക​ളും ഫാ​ൻ​സി ഡ്രെ​സ് പ്ര​ക​ട​ന​ങ്ങ​ളും ഡി​ന്ന​ർ പാ​ർ​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഒ​രു പാ​ർ​ട്ടി ന​ട​ന്ന​ത് ഇ​വി​ട​ത്തെ റോ​സ് ഗാ​ർ​ഡ​നി​ൽ. ഹോ! ​അ​തൊ​ന്നും മ​റ​ക്കാ​നാ​വി​ല്ല. അ​തു​പോ​ലു​ള്ള ന​ല്ല പ​രി​പാ​ടി​ക​ൾ ഈ ​മാ​ൻ​ഡെ​ർ​ലി​യി​ൽ ന​ട​ത്തി​യാ​ൽ കൊ​ള്ളാം.''

""അ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും ആ​ലോ​ചി​ക്കാ​നു​മു​ണ്ട്. മാ​ക്സിം സ്ഥ​ല​ത്തി​ല്ല. വ​രു​ന്പോ​ൾ പ​റ​യാം.''

ഈ ​സ​മ​യ​ത്താ​ണ് ഫ്രാ​ങ്ക് അ​വി​ടേ​ക്കു വ​ന്ന​ത്. ഉ​ട​നെ ആ ​സ്ത്രീ പ​റ​ഞ്ഞു: ""എ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന​റി​യാം. എ​ത്ര​യോ മി​ക​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​വി​ടെ ന​ട​ത്തി​യി​രി​ക്കു​ന്നു. പു​തി​യ മ​ണ​വാ​ട്ടി​യു​ടെ ബ​ഹു​മാ​നാ​ർ​ഥം ഒ​രെ​ണ്ണം ന​ട​ക്ക​ട്ടെ. ശ​രി, ഞാ​നി​റ​ങ്ങു​ന്നു.'' വ​ന്ന കാ​റി​ൽ അ​വ​ർ തി​രി​ച്ചു​പോ​യി.
""ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഈ ​സ്ത്രീ​യും ഭ​ർ​ത്താ​വും വ​ന്നി​രു​ന്നു. ന​ല്ലൊ​രു സ​ദ​സു​മു​ണ്ടാ​യി​രു​ന്നു.''

""അ​തു​പോ​ലെ​യൊ​ന്ന് ന​ട​ത്താ​നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​തെ​ല്ലാം ശ്ര​മ​ക​ര​മാ​യ, ബു​ദ്ധി​മു​ട്ടേ​റി​യ പ​ണി​യ​ല്ലേ? എ​നി​ക്ക് അ​തി​ലൊ​ന്നും താ​ത്പ​ര്യ​മി​ല്ല.''
""മാ​ക്സി​മി​ന്‍റെ അ​ഭി​പ്രാ​യം അ​റി​യ​ട്ടെ. ക​ഴി​ഞ്ഞ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഞ​ങ്ങ​ൾ ന​ന്നാ​യി ഉ​ത്സാ​ഹി​ച്ചി​രു​ന്നു.''

ഈ ​സ​മ​യ​ത്ത് ജാ​സ്പ്പ​ർ വാ​ലാ​ട്ടി​ക്കൊ​ണ്ട് എ​ന്‍റെ അ​രി​കി​ൽ വ​ന്നു. ""ക​ഴി​ഞ്ഞാ​ഴ്ച ഇ​വ​നെ​യും​കൊ​ണ്ട് ഞ​ങ്ങ​ൾ ബീ​ച്ചി​ൽ പോ​യി. കു​റെ​ക​ഴി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ ഇ​വ​നെ കാ​ണു​ന്നി​ല്ല. അ​ന്വേ​ഷി​ച്ച് അ​റ്റം​വ​രെ പോ​യ​പ്പോ​ൾ ഇ​വ​ൻ ഭി​ന്ന​മാ​ന​സി​ക​ശേ​ഷി​യു​ള്ള​പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രാ​ളു​ടെ മു​ന്നി​ൽ നി​ന്നു കു​ര​യ്ക്കു​ന്നു.''

""ഓ, ​അ​ത് ബെ​ൻ ആ​ണ്. അ​വ​ൻ ന​ല്ല​വ​നും മ​ര്യാ​ദ​ക്കാ​ര​നു​മാ​ണ്. ഒ​രീ​ച്ച​യെ​പ്പോ​ലും ഉ​പ​ദ്ര​വി​ക്കി​ല്ല.''
""ഇ​വ​നെ ക​ഴു​ത്തി​ൽ​കെ​ട്ടി കൊ​ണ്ടു​പോ​രാ​നാ​യി​ട്ട് ഒ​രു ച​ര​ട​ന്വേ​ഷി​ച്ച് കോ​ട്ടേ​ജി​ൽ ക​യ​റി​യ​പ്പോ​ൾ അ​വി​ട​മെ​ല്ലാം താ​റു​മാ​റാ​യി കി​ട​ക്കു​ന്നു. പു​സ്ത​ക​ങ്ങ​ളും മ​റ്റു​പ​ല​തും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.''
ഇ​തി​ന് ഫ്രാ​ങ്കി​ന്‍റെ പ്ര​തി​ക​ര​ണ​മി​ല്ല. വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് മ​റു​പ​ടി പ​റ​യു​ന്ന​ത്. ഞാ​ൻ ചോ​ദി​ച്ചു: ""അ​വ​യെ​ല്ലാം റെ​ബേ​ക്ക​യു​ടേ​താ​ണോ?''

""അ​തേ.''
""ആ ​കോ​ട്ടേ​ജ് എ​ന്തി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്? അ​തു ന​ന്നാ​യി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട​ല്ലോ. അ​തൊ​രു ബോ​ട്ട് ഹൗ​സ് മാ​ത്ര​മാ​ണെ​ന്നാ​ണ് ഞാ​ൻ വി​ചാ​രി​ച്ച​ത്.''
""സ​ത്യ​ത്തി​ൽ അ​താ​യി​രു​ന്നു ആ​ദ്യം. പി​ന്നീ​ട് അ​വ​ൾ അ​ങ്ങ​നെ ആ​ക്കി​യെ​ടു​ത്ത​താ​ണ്.''
ഫ്രാ​ങ്കി​ന്‍റെ അ​വ​ൾ എ​ന്ന പ്ര​യോ​ഗം ഞാ​ൻ ശ്ര​ദ്ധി​ച്ചു. റെ​ബേ​ക്ക എ​ന്നോ മി​സി​സ് മാ​ക്സിം എ​ന്നോ അ​ല്ല പ​റ​ഞ്ഞ​ത്.

""റെ​ബേ​ക്ക അ​തു കാ​ര്യ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ?''
""ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പൂ​നി​ലാ​വി​ലെ പി​ക്നി​ക്കി​നും ചി​ല നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കും.''
""ആ ​കൊ​ച്ചു ഹാ​ർ​ബ​റി​ൽ എ​ന്തി​നാ​ണ് പൊ​ങ്ങി​ക്കി​ട​ക്കു​ന്ന വ​ള​യ​മി​ട്ടി​രി​ക്കു​ന്ന​ത്?''
""ബോ​ട്ട് നീ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ൻ ന​ങ്കൂ​ര​മി​ടാ​ൻ.''

""ഏ​തു ബോ​ട്ട്?''
""അ​വ​ളു​ടെ ബോ​ട്ട്.''
കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ ഫ്രാ​ങ്ക് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നു തോ​ന്നി. വ​ള​രെ സൂ​ക്ഷി​ച്ചും ശ​ങ്കി​ച്ചു​മാ​ണ് മ​റു​പ​ടി. എ​ങ്കി​ലും ആ​കാം​ക്ഷ​യോ​ടെ ഞാ​ൻ ചോ​ദി​ച്ചു: ""എ​ന്നി​ട്ട് എ​ന്തു സം​ഭ​വി​ച്ചു? ആ ​ബോ​ട്ടാ​ണോ മു​ങ്ങി​യ​ത്? അ​വ​ർ ഒ​റ്റ​യ്ക്കാ​യി​രു​ന്നോ?''

""അ​തെ. ആ ​രാ​ത്രി, അ​വ​ൾ ഒ​റ്റ​യ്ക്ക്. ആ​രും അ​തു ക​ണ്ടി​ല്ല. ആ​രും അ​റി​ഞ്ഞു​മി​ല്ല.''
""വീ​ട്ടി​ൽ ആ​രും അ​റി​ഞ്ഞി​ല്ലെ​ന്നോ?''
""ഇ​ല്ല. അ​വ​ൾ മി​ക്ക​പ്പോ​ഴും ഒ​റ്റ​യ്ക്കാ​ണ് പോ​വു​ക. ബോ​ട്ടു​സ​വാ​രി ക​ഴി​ഞ്ഞ് രാ​ത്രി തോ​ന്നി​യ സ​മ​യ​ത്താ​ണ് തി​രി​ച്ചെ​ത്തു​ക. ചി​ല​പ്പോ​ൾ ആ ​കോ​ട്ടേ​ജി​ൽ​ത​ന്നെ കി​ട​ന്നു​റ​ങ്ങും.''
""മാ​ക്സിം ഇ​തൊ​ന്നും അ​റി​യാ​റി​ല്ലേ?''
""അ​തൊ​ന്നും എ​നി​ക്ക​റി​യി​ല്ല.'' മ്ലാ​ന​മാ​യി​രു​ന്നു ആ ​മു​ഖം.

എ​ന്‍റെ മ​ന​സും സം​ഘ​ർ​ഷ​ഭ​രി​ത​മാ​ണ്. നീ​റു​ന്ന ചി​ല ചി​ന്ത​ക​ൾ. ഞാ​ൻ പ​റ​ഞ്ഞു: ""ആ​രെ​ങ്കി​ലും പു​തി​യ​താ​യി എ​ന്നെ കാ​ണാ​ൻ വ​ന്നാ​ൽ ഉ​ട​നെ പ​റ​യും- റെ​ബേ​ക്ക​യെ അ​പേ​ക്ഷി​ച്ചു ഞാ​ൻ വ്യ​ത്യ​സ്ത​യാ​ണെ​ന്ന്. എ​ല്ലാം കേ​ൾ​ക്കു​ന്പോ​ൾ മാ​ക്സി​മി​നെ ഞാ​ൻ വി​വാ​ഹം ക​ഴി​ച്ച​ത് ഒ​ര​ബ​ദ്ധ​മാ​യി​പ്പോ​യോ എ​ന്നു തോ​ന്നു​ന്നു.''

""അ​യ്യോ മാ​ഡം! അ​ങ്ങ​നെ പ​റ​യ​ല്ലേ! സ​ത്യ​മാ​യും ഞാ​ൻ പ​റ​യ​ട്ടെ, മാ​ക്സിം മാ​ഡ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ച​തി​ൽ വ​ള​രെ​യേ​റെ സ​ന്തു​ഷ്ട​നാ​ണ് ഞാ​ൻ. ഈ ​ബ​ന്ധം മാ​ക്സി​മി​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു വി​ജ​യ​മാ​ണ്. ഇ​തു ഗു​ണ​ക​ര​മാ​യ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കും. മാ​ഡ​ത്തി​ന് ഒ​രു​പാ​ടു ന​ല്ല ഗു​ണ​ങ്ങ​ളു​ണ്ട്.''

""ഇ​ങ്ങ​നെ കേ​ൾ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം. മാ​ക്സിം എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്, ഫ്രാ​ങ്ക് സ​മ​ർ​ഥ​നും ശു​ദ്ധ​നും അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​വ​നു​മാ​ണെ​ന്ന്. ന​മ്മു​ടെ ഈ ​സം​സാ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മു​ന്പ് ഒ​രു കാ​ര്യം അ​റി​ഞ്ഞാ​ൽ കൊ​ള്ളാം. സ​ത്യ​സ​ന്ധ​മാ​യി മ​റു​പ​ടി പ​റ​യ​ണം.''
ഇ​തു​കേ​ട്ട് പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഫ്രാ​ങ്ക്.

""എ​ന്താ​ണ് മാ​ഡം?
റെ​ബേ​ക്ക ഏ​റെ സു​ന്ദ​രി​യാ​യി​രു​ന്നോ?''
ഫ്രാ​ങ്ക് മ​റു​പ​ടി പ​റ​ഞ്ഞു: ""അ​വ​ൾ അ​തി​സു​ന്ദ​രി​യാ​യി​രു​ന്നു, ബാ​ഹ്യ​മാ​യി.''
(തു​ട​രും)

Latest News

Up